ചിദംബരം സഞ്ചരിച്ച വിമാനം തിരിച്ചിറക്കി
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം സഞ്ചരിച്ചിരുന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോ ജെറ്റ്‌ലൈറ്റ് വിമാനമാണ് തിരിച്ചിറക്കിയത്.
ചിദംബരത്തിന് പുറമെ 64 പേരാണ് വിമാനത്തില്‍ ഉണ്ടായത്. പറന്നുയര്‍ന്ന് അല്‍പനേരത്തിനകം വിമാനത്തിന്റെ ഇടതുവശത്തെ എഞ്ചിന്‍ തകരാറായി. ഉടന്‍തന്നെ പൈലറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
തുടര്‍ന്ന് ചിദംബരത്തിനെയും മറ്റ് യാത്രക്കാരെയും മറ്റൊരു വിമാനത്തില്‍ കോയമ്പത്തൂര്‍ക്കയച്ചു.












Click it and Unblock the Notifications