വല്ലാര്‍പ്പാടം ടെര്‍മിനല്‍ കമ്മീഷനിങ് ഏപ്രിലില്‍
ദില്ലി: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ കുതിപ്പ് നല്‍കുമെന്ന് കരുതപ്പെടുന്ന വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ കമ്മീഷനിങ് അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കും. ദില്ലിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള ദേശീയ പാതയുടെയും റെയില്‍പാതയുടെയും നിര്‍മാണം വൈകുന്നതാണ് കമ്മിഷനിങ് താമസിക്കാന്‍ കാരണമായത്. കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള ഇരട്ടവരിപ്പാതയുടെ നിര്‍മാണം 2010 മാര്‍ച്ച് 31നകം പൂര്‍ത്തിയാകും.
നവംബര്‍ 30നകം റയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചെങ്കിലും നവംബറില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കരാറുകാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31നകം ഇരട്ടവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പിന്നീട് ആറു മാസത്തിനുള്ളില്‍ ഇത് നാലുവരിപ്പാതയാക്കി മാറ്റുമെന്നും കരാറുകാര്‍ ഉറപ്പു നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2010 ഏപ്രിലില്‍ കമ്മിഷനിങ് നടത്താമെന്ന് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications