കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മനുഷ്യചങ്ങലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

'ആസിയാന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ സിപിഎം വെള്ളിയാഴ്‌ച മനുഷ്യച്ചങ്ങല തീര്‍ക്കും. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ മനുഷ്യചങ്ങല സൃഷ്ടിയ്‌ക്കുക. കാസര്‍കോട്‌ സര്‍കോട്‌ ബസ്‌സ്റ്റാന്റിനടുത്ത്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള ചങ്ങലയിലെ ആദ്യ കണ്ണിയാവും. തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്‍പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആയിരിക്കും അവസാനകണ്ണി. മുഖ്യമന്ത്രി വിഎസ്‌അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത്‌ കണ്ണികളാവും.

വയനാട്‌, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനുബന്‌ധ ചങ്ങലകള്‍ തീര്‍ക്കുന്നുണ്ട്‌. അതേ സമയം തേക്കടി ബോട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയ ജില്ലയില്‍ ഉപമനുഷ്യചങ്ങല രൂപീകരിയ്‌ക്കില്ലെന്ന്‌ സിപിഎം അറിയിച്ചു. ആസിയാന്‍ കരാറിനെതിരെ പ്രതിരോധം തീര്‍ക്കുന്ന മനുഷ്യചങ്ങലയ്‌ക്ക്‌ അറുന്നൂറ്റമ്പത്‌ കിലോമീറ്ററായിരിക്കും ദൈര്‍ഘ്യം.

സിപിഎമ്മിന്റെ പാര്‍ട്ടി മെഷിനറി മനുഷ്യചങ്ങലയുടെ വിജയത്തിന്‌ വേണ്ടി സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ അസാന്നിധ്യം ശ്രദ്ധേയമാണ്‌. ഘടകകക്ഷികളില്‍ ജോസഫ്‌ ഗ്രൂപ്പ്‌ ചങ്ങലയില്‍ പങ്കെടുക്കുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ വി സുരേന്ദ്രന്‍ പിള്ള അറിയിച്ചു. എന്നാല്‍ സിപിഐ നേതാക്കള്‍ വിട്ടു നിന്നേക്കുമെന്നാണ്‌ സൂചന. കരാറിനെതിരെ യോജിച്ച പ്രക്ഷോഭമെന്നആശയത്തില്‍ നിന്ന്‌ സിപിഎം പിന്നോട്ടു പോയതിനാലാണ്‌ തങ്ങള്‍ക്കു ഒറ്റയ്‌ക്കു സമരം നടത്തേണ്ടി വന്നതെന്ന്‌ എഐടിയുസി സെക്രട്ടറി പി രാജു കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ടുക്കും.

മനുഷ്യച്ചങ്ങലയുടെ ഭാഗമായുള്ള പ്രതിജ്‌ഞക്ക്‌ തൊട്ടു മുന്‍പ്‌ തേക്കടി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ രണ്‌ടു നിമിഷം്‌ മൗനം ആചരിക്കും. ദേശീയപാതയുടെ പടിഞ്ഞാറു വശം ചേര്‍ന്നായിരിക്കും മനുഷ്യച്ചങ്ങല തീര്‍ക്കുക. അതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെടുകയില്ലെന്നാണ്‌ സിപിഎം നല്‍കുന്ന ഉറപ്പ്‌. വൈകിട്ട്‌ നാലു മണിയോടെ ചങ്ങലയില്‍ കണ്ണികളാകേണ്‌ടവര്‍ നിശ്‌ചിത കേന്ദ്രങ്ങളില്‍ അണിനിരക്കും. നാലരയ്‌ക്ക്‌ റിഹേഴ്‌സല്‍ നടക്കും. തുടര്‍ന്ന്‌ ആദരാജ്‌ഞലിയും പ്രതിജ്‌ഞയും. പൊതു സമ്മേളനങ്ങളും സംസ്ഥാന വ്യാപകമായി നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X