തേക്കടി ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
ഇടുക്കി: തേക്കടി ബോട്ട് ദുരന്തത്തെ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഡിജിപി ജേക്കബ് പുന്നൂസ് ഉത്തരവിറക്കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി വില്‍സനാണ് അന്വേഷണ ചുമതല. ഐജി ആര്‍ ശ്രീലേഖ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമെന്നും ഉത്തരവിലുണ്ട്.
അന്വേഷണത്തിന്റെ ആദ്യ നടപടിയായി കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി തേക്കടിയിലെത്തി. ആശുപത്രികളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു.
ബോട്ടില്‍ സഞ്ചരിച്ചിരുന്നവരാണ് കേസിലെ പ്രധാന സാക്ഷികള്‍. ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ചെന്ന് അവിടെ മൊഴിയെടുക്കേണ്ടതായി വരും. വിപുലമായ രീതയില്‍ അന്വേഷണം നടത്തേണ്ടി വരുമെന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications