ജാതി-മത തീവ്രവാദം വര്‍ദ്ധിക്കുന്നു: വിഎസ്
തിരുവനന്തപുരം: കേരളത്തില്‍ മതതീവ്രവാദവും ജാതി തീവ്രവാദവും വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. യഥാര്‍ത്ഥ രാഷ്ട്രീയത്തിന് പകരം സ്വത്വരാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തീര്‍ത്തും അപകടകരമാണ്. ഇതിനെതിരെ ജാഗ്രത പാലിയ്‌ക്കണം.
ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ദുഷ്ടശക്തികളാണ് ഇതിന്റെ പിന്നില്‍. തിരുവനന്തപുരത്ത് ഗാന്ധിജയന്തി വാരാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വലിയ സമരങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത സംസ്ഥാനമാണ് കേരളം. ഈ രംഗത്ത് കൈവരിച്ച് നേട്ടങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചില കോണുകളില്‍ നിന്നുമുണ്ടാകുന്നത്.
മദ്യാസക്തിയും മയക്കുമരുന്നിന്റെ ഉപയോഗവും സംസ്ഥാനത്ത് വ്യാപകമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവുമധികം മദ്യാസക്തിയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ആഘോഷങ്ങള്‍ മദ്യോത്സവങ്ങളായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം അക്രമങ്ങള്‍ രാജ്യമൊട്ടാകെ നടമാടുകയാണ്. നിരന്തരമായ ബോധവത്‌ക്കരണത്തിലൂടെ ഇത്തരക്കാരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications