ക്വത്‌റോചിക്ക് ക്ലീന്‍ചിറ്റ് സിബിഐ അപേക്ഷ നല്‍കി

അപേക്ഷയിന്‍ മേല്‍ ഈ മാസം 9ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ദില്ലി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കാവേരി ബവേജയാണ് കേസില്‍ വാദം കേള്‍ക്കുക. സിബിഐക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ അപേക്ഷ നല്‍കിയത്.
കേസ് നടപടികള്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍ അജയ് അഗര്‍വാളിന്റെ വാദം കണക്കിലെടുക്കരുതെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.
കേസില്‍ ആവശ്യത്തിനു തെളിവില്ലാത്തതും ക്വത്‌റോചിയെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് സാധിക്കാത്തതിനാലും നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications