പേമാരി: കര്‍ണാടകയില്‍ മരണം 100 കടന്നു
ബാംഗ്ലൂര്‍: മൂന്ന് ദിവസമായി തുടരുന്ന കനത്ത പേമാരിയില്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമായി 130 പേര്‍ മരിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്‌ക്ക് ഇടയാക്കിയത്.
വീടുകള്‍ തകര്‍ന്നും ഒഴുക്കില്‍പ്പെട്ടുമാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലാണ് മഴ സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം 100 പേര്‍ മരിച്ചു. രണ്ട് സംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് സൈനിക ബോട്ടുകളും വ്യോമ സേനാ ഹെലികോപ്‌ടറുകളും വെള്ളിയാഴ്‌ച മുതല്‍ രംഗത്ത് ഉണ്ട്.
പേമാരിയില്‍ 40,000 ലധികം വീടുകള്‍ തകര്‍ന്നതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കര്‍ണാടക സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു.
ആന്ധ്രയിലെ കുര്‍ണൂലൂലില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണന്ന് മുഖ്യമന്ത്രി കെ റോസയ്യ അറിയിച്ചു. താഴ്‌ന്ന പ്രദേശത്തുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications