കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജയന്തി അവധി: തരൂര്‍ വീണ്ടും വാര്‍ത്തകളില്‍

Google Oneindia Malayalam News

Sasi Tharoor
ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി ശശി തരൂരിന്റെ ട്വീറ്റിങ്‌ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ പൊതു അവധി ആവശ്യമില്ലെന്നും അന്നേ ദിവസം ജനങ്ങള്‍ ജോലി ചെയ്‌ത്‌ മഹാത്മാവിനെ ആദരിയ്‌ക്കണമെന്ന തരൂരിന്റെ ട്വീറ്റിങാണ്‌ ചര്‍ച്ചയായിരിക്കുന്നത്‌.

അദ്ധ്വാനത്തെ ആദരിയ്‌ക്കുന്ന വ്യക്തിയായിരുന്നു ഗാന്ധിജി, തൊഴില്‍ ആരാധനയായിരിക്കണെന്നാണ്‌ ഗാന്ധിജി പറഞ്ഞിരിയ്‌ക്കുന്നത്‌. എന്നാല്‍ നാം ഗാന്ധിയുടെ ജന്മദിനത്തില്‍ അവധിയാഘോഷിയ്‌ക്കുന്നു എന്നാണ്‌ ട്വിറ്ററില്‍ ഒരു ചോദ്യത്തിന്‌ മറുപടിയായി തരൂര്‍ പറഞ്ഞത്‌. വിയറ്റ്‌നാം സ്ഥാപകന്‍ ഹോ ചിമിന്റെ ജന്മദിനത്തില്‍ അവിടത്തെ ജനങ്ങള്‍ കൂടുതല്‍ നേരം ജോലി ചെയ്‌താണ്‌ അദ്ദേഹത്തെ ആദരിയ്‌ക്കുന്നതെന്ന ഉദാഹരണവും ചൂണ്ടിക്കാട്ടിയാണ്‌ തരൂര്‍ ട്വിറ്ററിലൂടെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്‌. കന്നുകാലി ക്ലാസ് - വിശുദ്ധ പശു പരാമര്‍ശങ്ങളുടെ പേരില്‍ കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ്‌ ശശി തരൂര്‍ ട്വീറ്റിങ്ങിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്‌.

തരൂരിന്റെ പുതിയ ട്വിറ്റിങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ അവധി വേണമോ വേണ്ടയോ എന്നല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ഗാന്ധിജി നയിച്ച ലളിത ജീവിതം മാതൃകയായി ജീവിയ്ക്കനാണ് തരൂര്‍ ശ്രമിയ്‌ക്കേണ്ടതെന്നും ഉപദേശിയ്‌ക്കുന്നവര്‍ കുറവല്ല.

അതേസമയം, ഗാന്ധിജയന്തി ദിനത്തില്‍ പൊതു അവധി ആവശ്യമില്ലെന്ന തരൂരിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായം മാത്രമാണെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസ്‌ തലയൂരി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X