കൊച്ചി തുറമുഖത്ത് ടഗ്ഗില്‍ അഗ്നിബാധ
കൊച്ചി: കൊച്ചി തുറുമുഖത്തു് ടഗ്ഗിനുള്ളലില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൊച്ചി തുറുമുഖത്തെ സൗത്ത് പോള്‍ ബര്‍ത്തിലുണ്ടായിരുന്ന ജെയ്‌സൂവെന്ന സ്വകാര്യ കമ്പനിയുടെ ടഗ്ഗിലാണ് തീപിടുത്തമുണ്ടായത്.
ടഗ്ഗിനുള്ളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ നിന്നുമാണ് ആദ്യം തീ കണ്ടെത്തിയത്. ഉടന്‍ തന്നെ പോര്‍ട്ടിന്‍റെ ഫയര്‍ സര്‍വീസെത്തി തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ നിയന്ത്രവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications