കനത്ത മഴ തുടരുന്നു; കോഴിക്കോട് ഉരുള്‍പ്പൊട്ടല്‍
കോഴിക്കോട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ഏഴിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ, തലയാട് എന്നീ പ്രദേശങ്ങളിലായാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല.
ഈങ്ങാപ്പുഴയിലെ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാത 212ല്‍ ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് ചേറോട് റെയില്‍വെ ലൈനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വടക്കോട്ടുള്ള തീവണ്ടി ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. തിരുവനന്തപുരം മംഗലാപുരം എക്‌സ്‌പ്രസ് തിക്കോടി സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കനത്ത മഴയെത്തുടര്‍ന്നു കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഏതു നിമിഷവും ഡാമിന്‍റെ ഷട്ടര്‍ തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications