തേക്കടി ദുരന്തം: 2 മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി: തേക്കടി ബോട്ട് അപകടത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി ശനിയാഴ്ച രാവിലെ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ചെന്നൈ സ്വദേശിയായ ഐശ്വര്യ (4)യുടെ മൃതദേഹം രാവിലെ കരയില്‍ വന്നടിയുകയായിരുന്നു.
രാവിലെ പത്തുമണിയോടെ കണ്ടെത്തിയ സ്ത്രീയുടെ ജഡം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മരിച്ച ഐശ്വര്യയുടെ അമ്മ സെന്തില്‍ കുമാരി(36) മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. സെന്തില്‍ കുമാരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ഹൈദരാബാദ് സ്വദേശികളായ അപൂര്‍വ, അഭിഷേക് എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്.
പ്രതികൂല കാലാവസ്ഥ മൂലം വെള്ളിയാഴ്‌ച വൈകിട്ട് നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെയാണ് പുനരാരംഭിച്ചത്.
ശനിയാഴ്‌ച നാവിക സേനയുടെ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications