മുംബൈ ഭീകരാക്രമണം: വിചാരണ മാറ്റിവെച്ചു
റാവല്‍പിണ്ടി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളായ ലഷ്കര്‍ ഇ തൊയ്ബ അംഗങ്ങളുടെ വിചാരണ പാക് കോടതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കോടതി വിചാരണ നടപടികള്‍ മാറ്റിവെയ്ക്കുന്നത്. പ്രധാനപ്രതി സഖിയൂര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഭീകരാക്രമണത്തില്‍ പ്രതികളായ ഏഴ് പേരുടെ വിചാരണയാണ് ശനിയാഴ്ച നടക്കേണ്ടിയിരുന്നത്.
കേസ് പരിഗണിക്കുന്ന ഭീകരവിരുദ്ധ കോടതി ജഡ്ജി ബാഖിര്‍ അലി റാണ അവധിയായതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. റാവല്‍പ്പിണ്ടിയിലെ അദിയാല ഭീകര വിരുദ്ധ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ശനിയാഴ്ചത്തെ വിചാരണയില്‍ പ്രതികളുടെ മേല്‍ കുറ്റം ചുമത്തുമെന്നാണ് കരുതിയിരുന്നത്. കനത്ത സുരക്ഷയാണ് വിചാരണക്കോടതിയ്ക്ക് ചുറ്റും ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ മാസം 26ന് കേസ് പരിഗണിച്ചിരുന്നെങ്കിലും ജഡ്ജി അവധിയായതിനാല്‍ കേസ് ഒക്ടോബകര്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ നടന്ന ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ വിചാരണ ഉടന്‍ പുനരാരംഭിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.
കേസ് അടുത്ത പത്താം തീയതി വീണ്ടും പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലഷ്കര്‍ മേധാവി സക്കീവുര്‍ റഹ്മാന് അടക്കം ഏഴുപേരാണ് കേസില്‍ വിചാരണ നേരിടുന്നത്.
മുംബൈ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 10 പേര്‍ക്ക് പരിശീലനം, ആയുധങ്ങള്‍, താമസം, സാമ്പത്തിക സഹായം, വിവരം കൈമാറ്റം ചെയ്യല്‍ എന്നീ സഹായങ്ങള്‍ ചെയ്ത് കൊടുത്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications