വന്‍പദ്ധതികള്‍ വിശദമായി പരിശോധിക്കും: വിഎസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം വഴി അനുമതി നല്‍കുന്നത് വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അനുമതിയ്‌ക്കായി അപേക്ഷ നല്‍കിയിട്ടുള്ള കമ്പനികളെക്കുറച്ച് സമഗ്രമായി പഠിച്ച ശേഷമേ തീരുമാനമെടുക്കൂ. അപേക്ഷ നല്‍കിയിട്ടുള്ള കമ്പനികളുടെ മുന്‍കാല വിവരങ്ങളും അവര്‍ക്ക് കൈമാറുന്ന ഭൂമിയുടെ വിനിയോഗവും പരിശോധിയ്‌ക്കും.
വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഏകജാലകസംവിധാനം വഴി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് വേഗത്തിലാക്കണമെന്ന് അടുത്തിടെ സര്‍ക്കാരിന് നല്‍കിയ മാര്‍ഗ്ഗരേഖയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്‌ച മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഹൈടെക് സിറ്റിയുടെ ഉള്‍പ്പടെയുള്ള അപേക്ഷ പരിഗണിച്ചെങ്കിലും റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന കെപി രാജേന്ദ്രന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഐ എക്‌സിക്യൂട്ടീവും സിപിഎം നിര്‍ദ്ദേശത്തെ വിമര്‍ശിച്ചിരുന്നു. ഇതിനിടെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും മുഖ്യമന്ത്രിക്ക് ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ഏകജാലകം പ്രയോഗത്തില്‍ വരുത്തുമ്പോള്‍ പതിനൊന്നോളം കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന് സിപിഐ ചൂണ്ടിക്കാണിയ്‌ക്കുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നാണ് സിപിഐ വാദം. ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായഭിന്നത 14 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
ശോഭ ഹൈടെക് സിറ്റി ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണുപ്പന്‍ പ്രതികരണം മൂലം കെട്ടിക്കിടക്കുകയാണെന്ന സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ തന്നെയാണ് വിഎസ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications