തേക്കടി ദുരന്തം: എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു
ഇടുക്കി: തേക്കടി ബോട്ട് ദുരന്തത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശി അഭിലാഷി(19)ന്റെ മൃതദേഹം ഞായറാഴ്‌ച രാവിലെ കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്തിന് സമീപത്തു നിന്ന് രാവിലെ ആറരയോടെയാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതോടെ നേവിയുടെ തിരച്ചില്‍ അവസാനിപ്പിച്ചു. അതേ സമയം പൊലീസും വനംവകുപ്പം നിരീക്ഷണം തുടരുമെന്നാണ് സൂചന.
മൃതദേഹം പ്രാഥമിക നടപടികള്‍ക്കായി കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അഭിലാഷിന്റെ സഹോദരി അപൂര്‍വയുടെ മൃതദേഹം ശനിയാഴ്‌ച കണ്ടെത്തിയിരുന്നു. ഇത് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹങ്ങള്‍ ഉടന്‍ തന്നെ ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. അപകടത്തില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്‌ച കണ്ടെടുത്തിരുന്നു. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തടാകത്തില്‍ പൊങ്ങിവരികയായിരുന്നു. അതേസമയം, ഫൊറന്‍സിക് വിദഗ്‌ധര്‍ ഇന്നു സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തും.












Click it and Unblock the Notifications