മന്ത്രിപുത്രിയുടെ മാല കവര്‍ന്നയാള്‍ പിടിയില്‍
കൊല്ലം: മന്ത്രി പികെ ഗുരുദാസന്റെ മകളുടെ വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കരുനാഗപ്പള്ളി വാവക്കാവ് സ്വദേശി അനീഷാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
മന്ത്രിയുടെ മകള്‍ സീമയുടെ അഞ്ചുപവന്റെ താലിമാലയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച കവര്‍ന്നത്. സീമയുടെ കൊല്ലത്തെ അഷ്ടമുടിയിലുള്ള വീട്ടില്‍ രാത്രി ഏഴിനെത്തിയ മോഷ്ടാവ് സീമയുടെ മകള്‍ പത്തുവയസുളള ആദ്രയുടെ കഴുത്തില്‍ കത്തിവച്ചാണ് മാല തട്ടിയെടുത്തത്.
സംഭവത്തില്‍ ആര്‍ദ്രയ്‌ക്ക് നിസാര പരിക്കേറ്റിരുന്നു. മാല കവര്‍ന്നയുടന്‍ സീമ ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപെട്ടു. സീമയുടെയും ആര്‍ദ്രയുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ഏതാനും പേരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മന്ത്രിയുടെ മകളുടെ വീടാണെന്ന് അറിഞ്ഞു കൊണ്ടാണോ ഇയാള്‍ മോഷണത്തിന് ഇവിടെ കയറിയതെന്നും വ്യക്തമല്ല.












Click it and Unblock the Notifications