മുന്‍ ജപ്പാന്‍ധനമന്ത്രി മരിച്ച നിലയില്‍
ടോക്കിയോ: ജപ്പാനിലെ മുന്‍ ധനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ഷോയ്‌ഗി നകഗാവ(56)യെ മരിച്ചനിലയില്‍ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ കിടപ്പുമുറയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കമിഴ്‌ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തിയില്ല.
മദ്യപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തിനു മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റോമില്‍ ജി 7 ഉച്ചകോടിയ്‌ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നകഗാവ മദ്യപിച്ചെത്തിയത്. ഭക്ഷണത്തോടൊപ്പം അധികമായി വൈന്‍ കഴിച്ചതാണു നകഗാവയെ കുടുക്കിയത്.
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി തലവനുമായ ടാരോ അസാരയോട് വളരെ അടുപ്പം പുലര്‍ത്തിയ നേതാവുമായിരുന്നു നകാഗാവ.












Click it and Unblock the Notifications