ആന്ധ്രയില്‍ വീണ്ടും ഹെലികോപ്‌റ്റര്‍ വിവാദം
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി റോസയ്യയെ അവഗണിച്ച ഏവിയേഷന്‍ അക്കാദമി ചീഫിനെ സസ്‌പെന്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയ റോസയ്യ സര്‍ക്കാര്‍ ഹെലികോപ്‌റ്റര്‍ എത്തുന്നതിനായി ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നിരുന്നു.
മുഖ്യമന്ത്രിയ്‌ക്ക് സഞ്ചരിക്കാന്‍ വേണ്ടി ഹെലികോപ്‌റ്റര്‍ ഏര്‍പ്പാടാക്കണമെന്ന സര്‍ക്കാറിന്റെ അറിയിപ്പ് ഏവിയേഷന്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ കെ.വി ബ്രഹ്മാണ്ഡ റെഡ്ഡി അറിഞ്ഞതായി ഭാവിച്ചില്ലെന്നാണ് ആരോപണം.
തന്റെ ആവശ്യത്തെ ഇത്തരത്തില്‍ അവഗണിച്ച എംഡിയുടെ രീതിക്കെതിരെ നടപടിയെടുക്കാന്‍ റോസയ്യ ചീഫ് സെക്രട്ടറി പി രമാകാന്ത റെഡ്ഡിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബ്രഹ്മാണ്ഡ റെഡ്ഡിയെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനമുണ്ടായത്.
ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ അടുത്തയാളാണ് ബ്രഹ്മാണ്ഡ റെഡ്ഡി.
രാജശേഖര റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട റോസയ്യയെ ബ്രഹ്മാണ്ഡ വിലവെയ്‌ക്കുന്നില്ലെന്ന് പരാതിയുണ്ട്.
വിമാനത്താവളങ്ങളും ഏവിയേഷന്‍ വകുപ്പും ഉദ്ധരിക്കുന്നതിനായി രാജശേഖര റെഡ്ഡിയായിരുന്നു ബ്രഹ്മാണ്ഡയെ ആദ്യം ചുമതലപ്പെടുത്തിയത്. ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളം കൂടാതെ കൃഷ്‌ണപട്ടണം, ഗംഗാവരം, നിസാംപട്ടണം പോര്‍ട്ടുകളുടെയെല്ലാം നിര്‍മ്മാണത്തിന്റെ ബുദ്ധികേന്ദ്രം ബ്രഹ്മാണ്ഡയായിരുന്നു.
പിന്നീട് രാജശേഖറ റെഡ്ഡി ഇദ്ദേഹത്തെ ഏവിയേഷന്‍ അക്കാദമി മേധാവിയായി നിയമിച്ചു.












Click it and Unblock the Notifications