ചെന്നൈ: പെണ്‍വാണിഭം നടത്തിയ തമിഴ് നടി ഭുവനേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്‌തു. ചെന്നൈയിലെ അഡയാറിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിയ്‌ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്.
ചെന്നൈ പൊലീസിന്റെ വ്യഭിചാര നിരോധന വിഭാഗമാണ് റെയ്‌ഡിന് നേതൃത്വം നല്‍കിയത്. ഈ വീട്ടില്‍ അടച്ചിട്ടിരുന്ന രണ്ട് പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ച് മഹിളാ സംരക്ഷണ കേന്ദ്രത്തിലാക്കി.
ഇത് രണ്ടാം തവണയാണ് ഭുവനേശ്വരി പെണ്‍വാണിഭ കേസില്‍ അറസ്റ്റിലാകുന്നത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്‌തു.