ലജ്ജിക്കാം; ഇന്ത്യയില്‍ ശിശുമരണം കൂടുന്നു
ദില്ലി: രാജ്യത്തെ ശിശുമരണനിരക്ക് സകല അതിരുകളും ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു. ഇന്ത്യയില്‍ ജനിച്ച് ഒരു ദിവസത്തിനകം മരിക്കുന്ന കുട്ടികളുടെ എണ്ണം 400,000( പ്രതിവര്‍ഷം) ആണ്.
ആഗോള തലത്തില്‍ ഓരോ വര്‍ഷവും 20 ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ച് ഒരു ദിവസത്തിന് ശേഷം മരിക്കുന്നതായാണ് കണക്ക്. നവജാത ശിശുക്കളുടെ മരണനിരക്കില്‍ അഞ്ചില്‍ ഒന്നും ഇന്ത്യയിലാണെന്നാണ് സേവ് ദ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഞ്ചു വയസ്സില്‍ താഴെയുള്ള 20ലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പോഷകാഹാരത്തിന്റെ കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ലോകത്താകമാനം പ്രതിവര്‍ഷം 130 ലക്ഷത്തോളം കുട്ടികള്‍ മാസം തികയാതെ ജനിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ ജനിക്കുന്നവരില്‍ പത്ത് ലക്ഷത്തിലധികം കുട്ടികളും ഒരു മാസത്തിനുള്ളില്‍ മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം വികസിത രാജ്യങ്ങളിലും നേരത്തേയുള്ള പ്രസവങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 25വര്‍ഷത്തിനിടയില്‍ പൂര്‍ണവളര്‍ച്ചയെത്താതെ നടക്കുന്ന പ്രവസങ്ങളുടെ എണ്ണം അമേരിക്കയില്‍ മാത്രം 36ശതമാനം വര്‍ധിച്ചിട്ടുണ്ട്.
പോഷകാഹാരക്കുറവും മോശം ആരോഗ്യവുമാണ് വികസിത രാജ്യങ്ങളിലെ നേരത്തേയുള്ള പ്രസവത്തിന് കാരണം. അമേരിക്കയില്‍ 35വയസ്സിന് ശേഷമാണ് മിക്ക സ്‌ത്രീകളും ഗര്‍ഭിണികളാകുന്നതെന്നതും ഇത്തരം മരണങ്ങള്‍ക്ക് ഒരു കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് 85ശതമാനവും മാസം തികയാതെയുള്ള പ്രസവങ്ങള്‍ നടക്കുന്നത്.












Click it and Unblock the Notifications