ജസ്വന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ദില്ലി: പുറത്താക്കപ്പെട്ട ബിജെപി നേതാവും ലോക്സഭാംഗവുമായ ജസ്വന്ത്സിങ്ങും മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ബങ്കയില്‍ നിന്നുള്ള എംപിയുമായ ദിഗ് വിജയ് സിങും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു.
ലോക്മോര്‍ച്ച എന്ന പേരില്‍ ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷിയാണ് രൂപീകരിക്കുന്നത്. സമാനമനസ്കരായ ചില സ്വതന്ത്ര എം.പി.മാരും ഇവരോടൊപ്പം പുതിയ പ്രസ്താനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
നേതാവായി ജസ്വന്ത്സിങ്ങിനെ തിരഞ്ഞെടുക്കാന്‍ ഈ എം.പി. മാര്‍ക്കിടയില്‍ ധാരണയായി. ഭാവിയില്‍ ലോക്മോര്ച്ചയെ രാഷ്ട്രീയപ്രസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ നിന്ന് പുറത്തുപോയ ഇന്ദര്‍സിങ്ങ് നാംധാരി, മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി.യായ രാജുഷെട്ടി എന്നിവരാണ് പുതിയ കൂട്ടായ്മയിലുള്ളത്.
പശ്ചിമബംഗാളിലെ ജയ്നഗറില്‍ നിന്നുള്ള സ്വതന്ത്ര എം.പി.യായ തരുണ്മണ്ഡലും പുതിയ ഗ്രൂപ്പില്‍ അംഗമായേക്കും. ജാര്‍ഖണ്ഡിലെ മുന്‍ സ്പീക്കറും ഇപ്പോള്‍ ഛത്രയില്‍ നിന്നുള്ള എം.പി യുമാണ് ഇന്ദര്‍സിങ് നാംധാരി.
ജസ്വന്ത്സിങ്ങിന്റെ മകന് മാനവേന്ദ്രസിങ്ങിനെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും താന്‍ ഇപ്പോഴും ബിജെപിയില്‍ തന്നെയാണെന്നാണ് മാനവേന്ദ്രസിങ് വ്യക്തമാക്കിയിട്ടുള്ളത്.
ലോക്സഭാ സ്പീക്കറെക്കണ്ട് ഈ സംഘത്തെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കാന്‍ ആവശ്യപ്പെടാനും ഇവര്‍ തീരുമനിച്ചിട്ടുണ്ട്. തത്ക്കാലം യു.പി.എ.യെയും എന്‍.ഡി.എ.യേയും ഒരേപോലെ എതിര്‍ക്കാനാണ് ഇവരുടെ തീരുമാനം.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications