കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റുമാര്‍ക്കെതിരെ മാനഭംഗശ്രമത്തിന്‌ കേസ്‌

Google Oneindia Malayalam News

ദില്ലി: നൂറിലേറെ യാത്രക്കാരുമായി പറക്കുന്നതിനിടെ എയര്‍ ഇന്ത്യാ ജീവനക്കാര്‍ തമ്മിലടിച്ച സംഭവത്തില്‍ എയര്‍ഹോസ്‌റ്റസിന്റെ പരാതിയില്‍ മാനഭംഗത്തിന്‌ കേസെടുത്തു. മാനഭംഗശ്രമവും സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമവുമുള്‍പ്പെടെ നാലോളം വകുപ്പുകളിലാണ്‌ ദില്ലി പൊലീസ്‌ കേസെടുത്തിരിയ്‌ക്കുന്നത്‌. ശനിയാഴ്‌ച ഷാര്‍ജയില്‍ നിന്നും ദില്ലിയിലേക്ക്‌ വരികയായിരുന്ന വിമാനത്തിലാണ്‌ പൈലറ്റുകളും എയര്‍ ഹോസ്‌റ്റസ്‌മടക്കമുള്ള ജീവനക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്‌.

ക്യാബിന്‍ക്രൂവായിരുന്ന എയര്‍ ഹോസ്റ്റസിന്‌ സംഭവത്തില്‍ പരിക്കേറ്റതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. പൈലറ്റുകള്‍ക്കും നിസ്സാര പരിക്കുണ്ട്‌. പൈലറ്റ്‌ രണ്‍ബീര്‍ അറോറ സഹപൈലറ്റ്‌ ആദിത്യ ചോപ്ര, ജീവനക്കാരനായ അമിത്‌ ഖന്ന , പേരുവെളിപ്പെടുത്താത്ത എയര്‍ഹോസ്റ്റസ്‌ എന്നിവര്‍ തമ്മിലാണ്‌ കൈയ്യാങ്കളിയുണ്ടായത്‌.

കോക്‌പിറ്റില്‍ നടന്ന സംഭവത്തെ കുറിച്ച്‌ എയര്‍ ഇന്ത്യ അധികൃതര്‍ വകുപ്പുതല അന്വേഷണം നടത്തി വരികയാണ്‌. മൂന്നംഗ അന്വേഷണസംഘം സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ഹിയറിങ്‌ നടത്തി. സംഭവം തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും കുറ്റക്കാരെന്ന്‌ തെളിയുന്ന പക്ഷം ഇവര്‍ക്കെതിരെ ശക്തമായ നടപടിയടുക്കുമെന്നും എയര്‍ ഇന്ത്യാ വക്താവ്‌ വ്യക്തമാക്കി. പൈലറ്റിനേയും ജീവനക്കാരനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.

എയര്‍ ഇന്ത്യയുടെ ഐസി 884 വിമാനം പാകിസ്‌താന്‌ മേല്‍ 30000 അടി മീതേക്കൂടി പറക്കുമ്പോഴായിരുന്നു പൈലറ്റും ജീവനക്കാരനും തമ്മില്‍ മല്‍പ്പിടുത്തം നടത്തിയത്‌. ഈ സമയത്ത്‌ വിമാനത്തില്‍ 106 യാത്രക്കാരും ഏഴ്‌ ജീവനക്കാരും ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X