ചന്ദ്രചൂഢന് രാമകൃഷ്ണപിള്ളയുടെ മറുപടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് നേരെ നിശിത വിമര്‍ശനം ചൊരിഞ്ഞ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയ്ക്ക് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി രാമകൃഷ്ണപിള്ള രംഗത്തെത്തിയതോടെ ദളിന് പിന്നാലെ ആര്‍എസ്പിയും പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് സൂചന.
തേക്കടി ബോട്ട് ദുരന്തം, വര്‍ക്കല കൊലപാതകം എന്നീ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ചന്ദ്രചൂഢന് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ ചന്ദ്രചൂഢന്റെ വിമര്‍ശനങ്ങള്‍ വിപി രാമകൃഷ്ണപിള്ള തള്ളിക്കളഞ്ഞു. ചന്ദ്രചൂഢന്റെ പ്രസ്താവന സത്യവിരുദ്ധവും വ്യക്തിപരവുമാണെന്നാണ് രാമകൃഷ്ണപിള്ള ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടിയിടെ നിലപാടുകള്‍ ഇടതുമുന്നണിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഏറെനാളായി ആര്എസ്പിയ്ക്കുള്ളില് പുകഞ്ഞു കൊണ്ടിരിയ്ക്കുന്ന അഭിപ്രായ ഭിന്നതകളാണ് ഇതോടെ പുറത്തുവന്നിരിയ്ക്കുന്നത്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ചന്ദ്രചൂഡനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ പിണറായി പക്ഷം നിര്‍ണായക കരുനീക്കങ്ങള്‍ നടത്തിയിരുന്നു. ഘടകക്ഷികളെ ഗൗനിക്കാത്ത സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തോട് ചന്ദ്രചൂഢനും എതിര്‍ത്തിരുന്നു.
സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് പോലും അറിയാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നായിരുന്നു ചന്ദ്രചൂഡന് യുടിയുസി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവേ വിമര്‍ശിച്ചത്. ദളിതരുടേയും ആദിവാസികളുടേയും ഇടയിലേയ്ക്ക് തീവ്രവാദികള്‍ക്ക് നുഴഞ്ഞ് കയാറാനായത് ഇടതു പക്ഷപാര്ട്ടികളുടെ വീഴ്ച മൂലമാണ്. തേക്കടി ബോട്ടു ദുരന്തം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും ഈ അന്വേഷണ റിപ്പോര്‍ട്ടെങ്കിലും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ലെങ്കില്‍ തേക്കടി പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കുമെന്നും ചന്ദ്രചൂഡന് പറഞ്ഞു. ഇടതുമുന്നണി മന്ത്രിസഭയിലെ ആര്‍എസ്പി പ്രതിനിധി എന്‍കെ പ്രേമചന്ദ്രനെ വേദിയിലിരുത്തിയായിരുന്നു ചന്ദ്രചൂഢന്റെ വിമര്‍ശനങ്ങള്‍.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications