നിയമസഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഏഴിന്
ദില്ലി: ലോക്‌സഭാ തിരഞ്ഞൈടുപ്പിന്റെ ആലസ്യം വിട്ടുമാറും മുമ്പെ കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് മാമാങ്കത്തിലേക്ക്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ പത്തിനായിരിക്കും വോട്ടെണ്ണല്‍.
മൂന്ന് മണ്ഡലങ്ങളിലേയും എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികാ സമര്‍പ്പിക്കാനുളള തീയതി നവംബര്‍ 14 മുതല്‍ 21 വരെയാണ്. 22 ന് സൂഷ്‌മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ഈ മാസം 24 ആണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ലോക്‌സഭാ മണ്‌ഡലങ്ങളില്‍ നിന്ന് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. കണ്ണൂരില്‍ കെ സുധാരനും എറണാകുളത്ത് കെവി തോമസും ആലപ്പുഴയില്‍ കെസി വേണുഗോപാലുമാണ് വിജയിച്ചത്. എംപിമാരായതിനെതുടര്‍ന്ന് മൂവരും നിയമസഭാ അംഗത്വം രാജിവച്ചു.












Click it and Unblock the Notifications