ഐസക്കിനെ ബഹിഷ്‌ക്കരിക്കാനുള്ള നീക്കം പാളി

സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളെ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം ദ്രോഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ സംഘടന തീരുമാനിച്ചത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ നിര്‍വാഹക സമിതയുടെ തീരുമാനം പിന്നീട് ചേര്‍ന്ന സംസ്ഥാന സമിതി തള്ളിക്കളയുകയായിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനാണ് സംഘടനയുടെ രക്ഷാധികാരി. ബഹിഷ്‌കരണ തീരുമാനം സംസ്ഥാന സമിതിയില്‍ സജീവ ചര്‍ച്ചയ്‌ക്ക് ഇടയാക്കിയിരുന്നു, രൂക്ഷമായ വാഗ്വാദങ്ങള്‍ യോഗത്തിലുണ്ടായെങ്കിലും ഭൂരിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലും ബഹിഷ്‌ക്കരണത്തെ അനുകൂലിച്ചവര്‍ക്ക് തിരിച്ചടിയായി.












Click it and Unblock the Notifications