കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടിന്‌ ചരിവുണ്ടായിരുന്നുവെന്ന്‌ ഡ്രൈവര്‍

Google Oneindia Malayalam News

കുമളി: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ഫൈബര്‍ ബോട്ട്‌ നിര്‍മ്മിച്ചതില്‍ പിഴവുണ്ടായിരുന്നുവെന്ന്‌ അറസ്റ്റിലായ ബോട്ട്‌ ഡ്രൈവര്‍ വിക്ടര്‍ സാമുവലിന്റെ മൊഴി.

നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്തവിധത്തില്‍ ബോട്ടിന്‌ ചരിവുണ്ടായിരുന്നുവെന്നാണ്‌ വിക്ടര്‍ പറഞ്ഞത്‌. അനുവദിച്ചതില്‍ക്കൂടുതല്‍ ആളുകളെ കയറ്റിയത്‌ കെടിഡിസി ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാവിലെയാണ്‌ ഇയാളെ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. പിന്നീട്‌ തെളിവെടുപ്പിനായി ഇയാളെ അപകടം നടന്ന സ്ഥലത്ത്‌ എത്തിച്ചു. കെടിഡിസിയുടെ പുതിയ ഫൈബര്‍ ബോട്ടായ ജലകന്യക വിക്ടര്‍ ഓടിക്കാന്‍ തുടങ്ങിയിട്ട്‌ മൂന്നു ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു.

മൂന്നാം ദിവസമാണ്‌ 45പേരുടെ ജീവനെടുത്ത അപകടമുണ്ടായത്‌. ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന്‌ കാരണമായിട്ടുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇയാളെ അറസ്‌റ്റുചെയ്‌തത്‌.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ബോട്ടപകടം നടന്നതിന്‌ ശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിക്ടറിനെ അന്നേ ദിവസം വൈകീട്ടോടെ നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാളെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും. ബോട്ടിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ശാസ്‌ത്രീയ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഞായറാഴ്‌ച ഫൊറന്‍സിക്‌ വിദഗ്‌ധരെത്തി തെളിവെടുത്തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X