റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നു
തിരുവനന്തപുരം: പിഎസ്‌സിയില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനമായി. 2010 ഏപ്രില്‍ 30വരെയാണ് കാലാവധി നീട്ടുന്നത്.
എന്നാല്‍ ഇതിനകം കാലഹരണപ്പെട്ട ലിസ്റ്റുകള്‍ക്ക് ഇത് ബാധകമല്ല. പെന്‍ഷന്‍ പ്രായം ഏകീകരിച്ചതോടെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി സംബന്ധിച്ച പ്രശ്‌നം ഉണ്ടായത്.
കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചട്ടം 14ന് അതിന് തടസ്സമാണെന്ന് പിഎസ്‌സി അറിയിക്കുകയായിരുന്നു. പിന്നീട് ഇതില്‍ ആവശ്യമായ നിയമഭേദഗതി നടത്താമെന്ന് സര്‍ക്കാര്‍ അരിയിച്ചതോടെയാണ് തിങ്കളാഴ്‌ച ചേര്‍ന്ന പിഎസ്‌സി യോഗം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
2010 ഏപ്രില്‍ വരെയാണ് നിലവിലുള്ള പട്ടികകളുടെ കാലാവധി നീട്ടുക. തിങ്കളാഴ്‌ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. കാലാവധി സംബന്ധിച്ച പ്രശ്‌നം ഉണ്ടായശേഷം കാലഹരണപ്പെട്ടുപോയ ലിസ്‌റ്റുകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല.
ഇതുവഴി 132 റാങ്ക് ലിസ്റ്റുകള്‍ക്ക് കാലാവധി നീട്ടിക്കിട്ടും. ഏതാണ്ട് പതിനേഴായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെപ്‌റ്റംബര്‍ 16ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടത്.


Click it and Unblock the Notifications