തേക്കടി ബോട്ടപകടം: ഡ്രൈവര്‍ അറസ്റ്റില്‍
തൊടുപുഴ: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്‌തു. വിക്ടര്‍ സാമുവലിനെയാണ് അറസ്റ്റുചെയ്‌തത്.
അപകടത്തെക്കുറിച്ച് ബോട്ടിന്റെ ഡ്രൈവറും സഹായികളും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്നാണ് സാമുവലിനെ അറസ്റ്റുചെയ്‌തത്.
ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിരുന്നു. ബോട്ട് മറിയുന്നതിന് മുമ്പ് സഞ്ചാരികള്‍ ഒന്നാകെ വലതുവശത്തേക്ക് നീങ്ങിയെന്നാണ് സാമുവലിന്റെ മൊഴി. സഹായി അനീഷിന്റെ മൊഴി ഇതുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി പിഎ വില്‍സണ്‍ പറഞ്ഞു.
തീരത്ത് എത്തിയ മൃഗങ്ങളെ കണ്ട് ബോട്ട് നിര്‍ത്തിയിരുന്നുവെന്നും ഇതിന് ശേഷം തിരിക്കുമ്പോഴാണ് ബോട്ട് മറിഞ്ഞതെന്നുമാണ് അനീഷിന്റെ മൊഴി.
അപകടത്തില്‍നിന്നും രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളിലേയ്‌ക്ക് പോകും.












Click it and Unblock the Notifications