ആസ്ത്രേലിയയില്‍ ഇന്ത്യക്കാരുടെ പ്രത്യാക്രമണം
മെല്‍ബണ്‍: ഇന്ത്യന്‍ വംശജര്‍ക്കു നേരെ ആസ്ട്രേലിയയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യക്കാര്‍ പ്രത്യാക്രമണം നടത്തി.
ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വംശീയ അധിക്ഷേപം നടത്തിയ രണ്ട് ഓസ്ട്രേലിയക്കാര്‍ക്കു നേരെ ഇന്ത്യന്‍ വംശജര്‍ പ്രത്യാക്രമണം നടത്തിയത്.
ഇന്ത്യന്‍ സംഘത്തെ വംശീയമായി അധിക്ഷേപിക്കുകയും അവരുടെ കാര്‍ തകര്‍ക്കുകയും ചെയ്ത ഓസ്ട്രേലിയന്‍ യുവാക്കളെയാണ് ഇന്ത്യക്കാര്‍ തിരിച്ചാക്രമിച്ചത്.
മീഡോഗെന്‍ രാജ്യാന്തര അത്ലറ്റിക് സ്റ്റേഡിയത്തിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഒരു കബഡി മത്സരത്തിനു ശേഷം സ്റ്റേഡിയത്തില്‍ നിന്നു പുറത്തുവന്ന ഇന്ത്യന്‍ സംഘത്തെ തദ്ദേശിയരായ രണ്ടു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്.
ഇന്ത്യന്‍ വംശജര്‍ തിരിച്ച് നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകള്‍ നിസാരമാണ്. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നുംപൊലീസ് അറിയിച്ചു.
കഴിഞ്ഞ മേയ് മുതല്‍ വിവിധ ആസ്ട്രേലിയന്‍ നഗരങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തദ്ദേശീയ യുവാക്കളുടെ വംശീയ ആക്രമണത്തിനിരയായിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ഇന്ത്യക്കാര്‍ നിയമം കയ്യിലെടുക്കരുതെന്ന് ആസ്ത്രേലിയന്‍ അധികൃതര്‍മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications