ജീവിതനിലവാരത്തില്‍ ഇന്ത്യ ഏറെ പിന്നില്‍
പാരീസ്: ഇന്ത്യ മികച്ച സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാലുഭാഗത്തുനിന്നും അവകാശവാദങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ ജീവിതനിലവാരത്തില്‍ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരം ഏറെ പരിതാപകരമാണെന്ന് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ഡിപി വര്‍ഷംതോറും തയ്യാറാക്കുന്ന മാനവിക വികസന സൂചികയില്‍ 134ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മുന്‍ വര്‍ഷം ഇന്ത്യക്ക് 128ാം സ്ഥാനമുണ്ടായിരുന്നു.
യുഎന്‍ റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് ഇതിനോട് ഇന്ത്യ പ്രതികരിച്ചത്. 182രാജ്യങ്ങളുടെ പട്ടികയില്‍ ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ നോര്‍വ്വേയാണ് ഒന്നാം സ്ഥാനത്ത്.
ആസ്‌ത്രേലിയ, ഐസ്‌ലാന്റ് എന്നിവര രണ്ടും മൂന്നും സ്ഥാനത്തെത്തി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജര്‍ ആണ് പട്ടികയില്‍ ഏറ്റവും അവസാനം. ഇതിന് തൊട്ടുമുകളിലാണ് അഫ്‌ഗാനിസ്‌താന്‍.
പാകിസ്‌താന്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ 141ാം സ്ഥാനത്താണ്. ചൈന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 99ാം സ്ഥാനത്തായിരുന്ന ചൈന ഇത്തവണ 92ലെത്തി.
കഴിഞ്ഞ പട്ടികയില്‍ ആദ്യം പത്തില്‍ ഇടംനേടാന്‍ കഴിയാതിരുന്ന ഫ്രാന്‍സ് ഇത്തവണ എട്ടാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കയും പിന്നോട്ടുപോയിരിക്കുകയാണ്. കഴിഞ്ഞ തവണ 12ാം സ്ഥാനത്തായിരുന്നെങ്കില്‍ ഇവര്‍ ഇത്തവണ 13ാം സ്ഥാനത്താണ്.
ആയുര്‍ദൈര്‍ഘ്യം, സ്‌കൂള്‍ പ്രവേശന നിരക്ക്, സാക്ഷരത, പ്രതിശീര്‍ഷ വരുമാനം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുഎന്‍ മാനവിസ വികസന സൂചിക തയ്യാറാക്കുന്നത്.












Click it and Unblock the Notifications