രാജ് താക്കറെ തവളയാണെന്ന് അശോക് ചവാന്‍
മുംബൈ: ഒക്ടോബര്‍ 13ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുന്നു.
ഇതിനിടെ നേതാക്കളുടെ പരസ്യമായ ആക്ഷേപങ്ങളും ആക്രമണങ്ങളുമെല്ലാം കൊഴുക്കുന്നുണ്ട്. നേതാക്കന്‍മാര്‍ തമ്മിലുള്ള പോര്‍വിളികള്‍ സകല അതിരുകളും ലംഘിച്ചുകൊണ്ട് തരംതാഴുകയാണ്.
പലതരം ജീവികളുടെ പേരുവിളിച്ചും ലജ്ജിപ്പിക്കുന്ന ഉപമകള്‍ ഉപയോഗിച്ചുമാണ് നേതാക്കള്‍ പരസ്‌പരം കളിയാക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്.
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ തവളയെന്നാണ് മുഖ്യമന്ത്രി അശോക് ചവാന്‍ വിളിച്ചിരിക്കുന്നത്.
മഴക്കാലമാകുമ്പോള്‍ രാജ് താക്കറെയും മറ്റു പ്രതിപക്ഷ നേതാക്കളും തവളകളെപ്പോലെ കരഞ്ഞ് രംഗത്തെത്തുമെന്നായിരുന്നു ചവാന്റെ പരാമര്‍ശം. സ്വന്തം നാടായ നാന്‍ഡഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചവാന്‍ രാജിനെതിരെ ആഞ്ഞടിച്ചത്.












Click it and Unblock the Notifications