15കാരിയെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്നു
റോഹ്‌തക്: മകന്‍ മാനഭംഗപ്പെടുത്തിയ പതിനഞ്ചുകാരിയെ അമ്മ തീകൊളുത്തിക്കൊന്നു. ഹരിയാനയിലെ റോഹ്‌തക്കില്‍ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് സോനു എന്ന യുവാവ് അയല്‍വാസികൂടിയായ പെണ്‍കുട്ടിയെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയെ സോനു മാനഭംഗപ്പെടുത്തി. ഇക്കാര്യം പെണ്‍കുട്ടി പുറത്തുപറഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭയന്ന് സോനുവിന്റെ മാതാവ് കുട്ടിയെ തീക്കൊളുത്തിക്കൊല്ലുകായായിരുന്നു. ഇതിന് സോനുവും അമ്മയെ സഹായിച്ചു.
സംഭവത്തെത്തുടര്‍ന്ന് സോനുവിന്റെ മാതാവ് വിദ്യാ ദേവിയെ ശനിയാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. സംഭവത്തിന് ശേഷം സോനു ഒളിവില്‍പ്പോയിരിക്കുകയാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
സോനുവിന്റെയും പെണ്‍കുട്ടിയുടെയും അയല്‍വാസികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സോനു എവിടെയാണുള്ളതെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്നും അയാളെ ഉടന്‍ അറസ്‌റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ വിദ്യാ ദേവിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തിരിക്കുകയാണ്. പൊലീസ് എത്തുന്നതിന് മുമ്പ് മരണം നടന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൃത്യം ചെയ്‌തതായി വിദ്യാ ദേവി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications