കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍: വിഎസിന് ഉറപ്പ് കൊടുത്തിട്ടില്ലെന്ന് ആനന്

Google Oneindia Malayalam News

കോട്ടയം: ആസിയാന്‍ കരാര്‍ ഒപ്പിടുംമുന്‍പ് കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന് കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഉറപ്പാ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ്മ.

കോട്ടയത്ത് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച് സിപിഎം കപടനാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സിപിഎം. കളിക്കുന്നത്. അവര്‍ ജനങ്ങളില്‍ അര്‍ഥമില്ലാത്ത ആശങ്ക വളര്‍ത്തുകയാണ്.

കരാര്‍ സംബന്ധിച്ച് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ യുക്തിസഹമല്ല.

കാലത്തിനൊപ്പം മാറാന്‍ സിപിഎമ്മുകാര്‍ കൂട്ടാക്കുന്നില്ല. എങ്കിലും മന്ത്രിമാരുടെ ഒരു സംഘം കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. തോട്ടം മേഖലയുള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും ആവശ്യമായ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്-ആനന്ദ് ശര്‍മ്മ പറഞ്ഞു.

റബ്ബര്‍ കൃഷിക്കും റബ്ബര്‍ വ്യവസായത്തിനും ശുഭകരമായ ഭാവിയാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ തന്നെ റബ്ബര്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളതെന്നകാര്യവും അറിയിച്ചു.

രണ്ടു പതിറ്റാണ്ടിനുള്ളില്‍ യു.എസിനെയും ജപ്പാനെയും മറികടന്ന് ഇന്ത്യ റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തുമെന്നും ആനന്ദ് ശര്‍മ്മ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X