കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനും പിണറായിക്കും അറസ്റ്റ് വാറണ്ട്

Google Oneindia Malayalam News

ചേര്‍ത്തല: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി. കരുണാകരന്‍ എം.പി. എന്നിവര്‍ക്കെതിരെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ സുധാകാന്ത്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു.

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന്‌ ആരോപിച്ച്‌ എരമല്ലൂര്‍ സ്വദേശി കെ.കെ. അനില്‍കുമാര്‍ നല്‍കിയ കേസില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കോടതി ഇവര്‍ക്കെതിരെ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

ദേശാഭിമാനി അരൂര്‍ ലേഖകന്‍ ജയപ്രദീപിനെതിരേയും വാറണ്ടുണ്ട്‌. 2004 ഡിസംബര്‍ 25നാണ്‌ കേസിനാസ്‌പദമായ വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌. അനില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍ വി.എസ്‌. അച്യുതാനന്ദന്‍, പ്രിന്റര്‍ ആന്‍ഡ്‌ പബ്ലിഷര്‍ ചുമതലയുള്ള പിണറായി വിജയന്‍, മാനേജര്‍ പി. കരുണാകരന്‍, റിപ്പോര്‍ട്ടര്‍ ജയപ്രദീപ്‌ എന്നിവര്‍ യഥാക്രമം 1 മുതല്‍ 4 വരെ പ്രതികളാണ്‌.

ഇതിനെതിരെ 2005 ഒക്ടോബര്‍ 25ന്‌ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തെ സ്റ്റേ സമ്പാദിക്കുകയും ചെയ്‌തു. എന്നാല്‍, താത്‌കാലിക ഉത്തരവ്‌ നിലനില്‍ക്കാത്ത സാഹചര്യവും ഈ സ്റ്റേ ഉത്തരവ്‌ ഹൈക്കോടതി തന്നെ തള്ളുകയും ചെയ്‌തപ്പോള്‍ പ്രതികളോട്‌ ചേര്‍ത്തല കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പല അവധികളിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X