ചെങ്ങറ പാക്കേജ് ഗൂഢാലോചന: ളാഹ ഗോപാലന്‍
ചെങ്ങറ : സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ വേണ്ട വിധം പരിഗണിയ്‌ക്കാതെ ചെങ്ങറ സമരം ഒത്തുതീര്‍ക്കുന്നതിനായി ഭരണ-പ്രതിപക്ഷ ഗൂഢാലോചന നടന്നുവെന്ന് ചെങ്ങറ സമര സമിതി നേതാവ് ളാഹ ഗോപാലന്‍ ആരോപിച്ചു.
ഭരണപക്ഷത്തിന്റെ ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചെന്നുപെടുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ചെങ്ങറ സമരഭൂമിയിലെത്തിയതായിരുന്നു ഗോപാലന്‍.
ദളിതര്‍ക്കും അവശ ക്രൈസ്‌തവര്‍ക്കും കുറഞ്ഞത് 25 സെന്റ് കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസത്തിനകം സംസ്ഥാന വ്യാപകമായി വിപുലമായ സമരപരിപാടികളിയ്‌ക്ക് നീങ്ങുമെന്നും ളാഹ ഗോപാലന്‍ പ്രഖ്യാപിച്ചു.
എകെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നയത്രയും ഭൂമി നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കൃഷി ഭൂമി ലഭിയ്‌ക്കുന്നതിനനുസരിച്ച് സമരക്കാര്‍ ചെങ്ങറയില്‍ നിന്ന് ഒഴിഞ്ഞ് പോകും.
ചെങ്ങറ പാക്കേജില്‍ പട്ടിക ജാതിക്കാരേയും ആദിവാസികളേയും വേണ്ട വിധം പരിഗണിച്ചില്ല. ഒത്തുതീര്‍പ്പ് ഉണ്ടായതിന് ശേഷം സമരഭൂമിയിലെത്തിയ ളാഹ ഗോപാലന് ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്. മുത്തുക്കുടകളേന്തി നേതാവിനെ ആനയിച്ച സമരക്കാര്‍ അദ്ദേഹം കടന്നുവന്ന വഴികളില്‍ പുഷ്‌പവൃഷ്ടി നടത്തുകയും ചെയ്‌തു.












Click it and Unblock the Notifications