കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ഇന്ന്‌

Google Oneindia Malayalam News

CPM
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ചൊവ്വാഴ്‌ച ആരംഭിയ്‌ക്കും. സംസ്ഥാനത്തെ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അതായിരിക്കും യോഗത്തിന്റെ പ്രധാന ചര്‍ച്ച. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച ആസൂത്രണം നേരത്തെ തന്നെ യോഗത്തിന്റെ മുഖ്യ അജണ്ടകളില്‍ സ്ഥാനം പിടിച്ചിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ആഭ്യന്തര വകുപ്പ്‌ നിരന്തരമായി വിമര്‍ശന വിധേയമാകുന്നതും ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ ഇടയാക്കും. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിച്ച ഏകജാലക സംവിധാനത്തിനെതിരെ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ രംഗത്തെത്തിയത്‌ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ ഉന്നയിച്ചേക്കും. അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടും വിഎസ്‌ പഴയപടി തന്നെയാണെന്ന്‌ വിമര്‍ശനത്തിനും ഇത്‌ വഴിതെളിച്ചേക്കും. ഭരണം മെച്ചപ്പെടുത്താന്‍ പാര്‍ട്ടി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതിന്‌ ശേഷമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സെക്രട്ടേറിയറ്റ്‌ വിലയിരുത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രത്തിന്‌ പ്രാഥമിക രൂപം നല്‍കുകയാകും യോഗത്തിന്റെ മുഖ്യ അജണ്ട. ആരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന കാര്യവും ചര്‍ച്ചയ്‌ക്ക്‌ വരും. ആസിയാന്‍ കരാറിനെതിരെ സിപിഎം നടത്തിയ മനുഷ്യച്ചങ്ങല വന്‍ വിജയം നേടിയത്‌ പാര്‍ട്ടിയ്‌്‌ക്ക്‌ പുത്തനുണര്‍വ്‌ പകര്‍ന്നിട്ടുണ്ട്‌. ഇത്‌ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഹായിക്കുമെന്നാണ്‌ നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.

അതേ സമയം ഔദ്യോഗിക നേതൃത്വത്തില്‍ ഭിന്നതകള്‍ ഉടലെടുത്തുവെന്ന പ്രചാരണം നിലനില്‍ക്കെയാണ്‌ സെക്രട്ടേറിയറ്റ്‌ ചേരുന്നത്‌. സെക്രട്ടേറിയറ്റ്‌ യോഗത്തിന്‌ ശേഷം ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും സംസ്ഥാന സമിതി യോഗം ചേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X