ദലൈലാമയെ ഒഴിവാക്കി ഒബാമ ചൈനയിലേക്ക്
വാഷിങ്ടണ്‍: കാലാകാലങ്ങളായി അമേരിക്ക പിന്തുടര്ന്ന് വന്ന ടിബറ്റന്‍ അനുകൂല നയം തിരുത്തിയെഴുതപ്പെടുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ യുഎസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹവുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.
കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ദലൈലാമയുമായുള്ള കൂടിക്കാഴ്ച വേണ്ടെന്ന് വെയ്ക്കുന്നത്. അടുത്ത മാസം ചൈന സന്ദര്‍ശിയ്ക്കുന്ന ഒബാമ ചൈനീസ് ഭരണകൂടത്തിന്റെ അപ്രീതി സമ്പാദിയ്ക്കാതിരിയ്ക്കാനാണ് ദലൈലാമയുമുയുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്നു. ഈയാഴ്ചയാണ് ദലൈലാമ അമേരിക്കയിലെത്തുന്നത്.
ഒബാമയുടെ നടപടിയ്ക്കെതിരെ നിശിത വിമര്‍ശനമാണ് ഉയരുന്നത്. ചൈനയ്ക്ക് മുന്നില്‍ ഒബാമ പൂച്ചയായി മാറിയെന്നാണ് റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ പരിഹസിയ്ക്കുന്നുത്. സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയിലും ഇത് അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
ലാന്റോസ് ഫൗണ്ടേഷന് നല്കുന്ന മനുഷ്യാവകാശ പോരാട്ടത്തിനുള്ള പുരസ്ക്കാരം സ്വീകരിയ്ക്കാനാണ് ലാമ യുഎസ് ക്യാപിറ്റോളില്‍ എത്തുന്നത്. ടിബറ്റന്‍ പ്രക്ഷോഭങ്ങളോട് അനുഭാവം പ്രകടിപ്പിയ്ക്കുന്ന സ്പീക്കര്‍ നാന്‍സി പെലോസിയാണ് ദലൈലാമയ്ക്ക് പുരസ്ക്കാരം നല്‍കുന്നത്. ഈ സമയം ഒബാമ ക്യാപിറ്റോളിലുണ്ടെങ്കിലും കൂടിക്കാഴ്ച വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൂടിക്കാഴ്ച ഉപേക്ഷിച്ചത് ദലൈലാമയേയും അദ്ദേഹത്തിന്റെ അനുയായികളേയും നിരാശപ്പെടുത്തിയിട്ടുണ്ട്.
ദലൈലാമയെ ആദരിയ്ക്കുന്നതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതും എല്ലായ്പോഴും ചൈനയെ പ്രകോപിപ്പിയ്ക്കുന്ന വിഷയമാണ്. 1991 മുതല്‍ എല്ലാ പ്രസിഡന്റുമാരുമായും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ദലൈലാമ ചര്‍ച്ചകള്‍ നടത്തിപ്പോരുന്നുണ്ട്. ഒബാമയും നേരത്തെ ലാമയെ കാണാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ചൈന സന്ദര്‍ശനം അടുത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയില്‍ നിന്ന് തന്ത്രപൂര്‍വം പിന്മാറാന് ഒബാമ തീരുമാനിയ്ക്കുകയായിരുന്നു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications