Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയാക്കി

ദില്ലി: ഇരുപതുകാരിയായ കമ്പ്യൂട്ടര്‍ അധ്യാപികയെ ആറു പേര്‍ചേര്‍ന്ന്‌ മാനഭംഗപ്പെടുത്തി റെയില്‍പ്പാളത്തില്‍ ഉപേക്ഷിച്ചു.

സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച്‌ അവശാനാക്കിയശേഷമാണ്‌ സംഘം യുവതിയെ ആക്രമിച്ചത്‌. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെ സുല്‍ത്താന്‍പുരിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍സെന്ററില്‍ നിന്നും വീട്ടിലേയ്‌ക്ക്‌ പോവാന്‍ ഇറങ്ങിയ അധ്യാപികയും സഹപ്രവര്‍ത്തകനുമാണ്‌ ആക്രമണത്തിന്‌ ഇരകളായത്‌.

വീട്ടിലേക്ക്‌ നടന്നുപോവുകയായിരുന്നു ഇവരെ ആറംഗസംഘം അനുഗമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനൊപ്പം നടക്കുകയായിരുന്ന അധ്യാപികയെ അശ്ലീലം പറയുകയും അവരുടെ വസ്‌ത്രം പിടിച്ച്‌ വലിക്കുകയും ചെയ്‌തു.

ഇതിനെ എതിര്‍ത്ത സഹപ്രവര്‍ത്തകനെ സംഘം മര്‍ദ്ദിച്ച്‌ അവശനാക്കി. തുടര്‍ന്ന്‌ യുവതിയെ ബലംപ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയശേഷം സുല്‍ത്താന്‍പുരിയിലെ റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു.

അവശയായിക്കിടന്ന യുവതിയെ കണ്ട സമീപവാസികള്‍ ഇവരെ സഞ്‌ജയ്‌ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചു. മര്‍ദ്ദനമേറ്റ യുവാവും ചികിത്സയിലാണ്‌.

പ്രതികള്‍ എല്ലാവരും ഒളിവിലാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സംഭവത്തില്‍ ഇതേവരെ അറസ്റ്റൊന്നും നടന്നിട്ടില്ല. യുവതിയെ ആക്രമിക്കാന്‍ സംഘം ശ്രമിച്ചിട്ടും പൊലീസില്‍ അറിയിക്കാതിരുന്ന സഹപ്രവര്‍ത്തകന്റെ നടപടിയില്‍ പൊലീസ്‌ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇയാളെ ആശുപ്രത്രിയിലെത്തി ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+