മാനഭംഗശ്രമം: പൈലറ്റിന് സസ്‌പെന്‍ഷന്‍
ദില്ലി: വിമാനയാത്രക്കിടെ മാനഭംഗശ്രമം നടന്നുവെന്ന എയര്‍ഹോസ്‌റ്റസിന്റെ പരാതിയെത്തുടര്‍ന്ന് പൈലറ്റ് കമാന്ററെയും ഒരു ജീവനക്കാരനെയും എയര്‍ ഇന്ത്യ സസ്‌പെന്റ് ചെയ്‌തു.
എയര്‍ഹോസ്‌റ്റസായ കോമള്‍ സിങിന്റെ പരാതിയെത്തുടര്‍ന്ന് പൈലറ്റ് രണ്‍ബീറോ അറോറ, ജീവനക്കാരനായ അമിത് ഖന്ന എന്നിവരെയാണ് സസ്‌പെന്റ് ചെയ്‌തത്.
ഇവര്‍ക്കെതിരെ കോമള്‍ കഴിഞ്ഞ ദിവസം ദില്ലി പൊലീസിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഷാര്‍ജയില്‍ നിന്നും ലഖ്‌നൊ വഴി ദില്ലിക്ക് പുറപ്പെട്ട എ-320 എയര്‍ബസില്‍ ശനിയാഴ്‌ചയാണ് മാനഭംഗശ്രമവും തമ്മില്‍ത്തല്ലും നടന്നത്. പൈലറ്റുമാര്‍ ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് വിമാനം ദില്ലിയിലെത്തിയ ഉടന്‍ തന്നെ എയര്‍ഹോസ്‌റ്റസ് പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ കമ്മീഷന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് എയര്‍ഹോസ്‌റ്റസ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.
പരാതിയെത്തുടര്‍ന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ജോലിസ്ഥലത്ത് സ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ മാര്‍ഗ്ഗരേഖ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് പറഞ്ഞു.












Click it and Unblock the Notifications