ആസിയാന്‍ ദോഷകരമല്ല: രാഹുല്‍ ഗാന്ധി

പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിയ്‌ക്കുന്നത്. പാവപ്പെട്ടവരെയും കര്‍ഷകരെയും ദുരിതത്തിലാക്കുന്ന യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല.
കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പസുകളില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാവിലെ 9.30 നാണ് രാഹുല്‍ തിരുവനന്തപുരത്ത് വന്നത്. കെഎസയു നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ യോഗ്യതയല്ലെന്നും പ്രവര്‍ത്തനമികവാണെന്നും രാഹുല്‍ വ്യക്തമാക്കി.
ജനങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്‌ക്ക് ആകര്‍ഷിയ്‌ക്കാനാണ് തന്റെ ശ്രമം. കോണ്‍ഗ്രസിന്റേത് തുറന്ന സംഘടനാ സംവിധാനമാണ്. ജാതി പരിഗണനകളില്ലാതെയാണ് താന്‍ ഗ്രാമീണരുടെ വീടുകളില്‍ പോകുന്നത്. . കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്‌സലിസും തീവ്രവാദവും വര്‍ധിയ്‌ക്കുന്നത് സര്‍ക്കാര്‍ ജനങ്ങളിലേയ്‌ക്ക് വേണ്ട വിധത്തില്‍ ഇറങ്ങിച്ചെല്ലാത്തതിനാലാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
രാവിലെ കെപിസിസി എക്‌സിക്യൂട്ടീവിലും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. മാര്‍ ഇവാനിയോസ് കോളേജിനടുത്ത് സര്‍വോദയാ ഓഡിറ്റോറിയത്തില്‍ അദ്ദേഹം വിദ്യാര്‍ത്‌ഥികളെ കാണും. ഉച്ചയ്‌ക്ക് ഒരു മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലും 3 മണിക്ക് കോഴിക്കോട് ഫറൂഖ് കോളേജിലും വിദ്യാര്‍ത്‌ഥികളുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ട്.












Click it and Unblock the Notifications