തേക്കടി ദുരന്തം: ചെറിയാന്‍ ഫിലിപ്പിനെതിരെ കേസ്
തിരുവനന്തപുരം: തേക്കടി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കെടിഡിസി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, മാനേജിങ് ഡയറക്ടര്‍ കെ.ജി.മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മ്യൂസിയം പോലീസിനോട് നിര്‍ദ്ദേശിച്ചു.
തേക്കടി ദുരന്തം കൃത്യനിര്‍വഹണത്തിലെ ഗുരുതരമായ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
അതിനിടെ തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് പരീത് പിള്ള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. എറണാകുളം സ്വദേശി ബേസില്‍ അഗസ്റ്റിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications