Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഈയാഴ്ച

തിരുവനന്തപുരം: നവംബര്‍ ഏഴിന്‌ നടക്കാനിരിയ്‌ക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ഇരുമുന്നണികളിലും തിരക്കിട്ട ചര്‍ച്ച. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണ രംഗത്ത്‌ മേല്‍ക്കൈ നേടാനാണ്‌ ഇരുമുന്നണികളും ശ്രമിയ്‌ക്കുന്നത്‌.

മൂന്ന്‌ മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റായതിനാല്‍ ഇതിന്‍മേല്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിക്കില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥ മോഹികള്‍ ഏറെയുള്ളത്‌ പാര്‍ട്ടിയ്‌ക്ക്‌ തലവേദനയാകും.

വ്യാഴാഴ്‌ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗം തിരഞ്ഞെടുപ്പ്‌ സമിതിയുടെ യോഗവും കണ്‍വന്‍ഷനുകളും നിശ്ചയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ടുപോകുന്ന പതിവ്‌ രീതിയ്‌ക്ക്‌ മാറ്റമുണ്ടാകണമെന്ന്‌ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായം ശക്തമാണ്‌.

അതേ സമയം, ലോക്‌്‌സഭാ തിരഞ്ഞെടുപ്പിലേറ്റ്‌ തിരിച്ചടിയില്‍ നിന്ന്‌ തിരിച്ചുവരാനുള്ള ശക്തമായ ശ്രമത്തിലാണ്‌ ഇടതുമുന്നണി. സ്ഥാനാര്‍ത്ഥികളെ ഈയാഴ്‌ച തന്നെ പ്രഖ്യാപിച്ച്‌ എതിരാളികളെ കടത്തിവെട്ടാനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌. കഴിഞ്ഞ ദിവസം നടന്ന സിപിഎം സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയ്‌ക്ക്‌ ശേഷം എറണാകുളം, കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ എട്ടിന്‌ ചേര്‍ന്നേക്കും. ഒമ്പതിന്‌ വീണ്ടും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായേക്കും.

ആലപ്പുഴയില്‍ മത്സരിയ്‌ക്കുന്ന സിപിഐ വെള്ളിയാഴ്‌ച ജില്ലാ നിര്‍വാഹക സമിതിയും കൗണ്‍സിലും അടിയന്തരമായി വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. പത്തിന്‌ ചേരുന്ന സിപിഐ എക്‌സിക്യുട്ടീവ്‌ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്‌ക്കുമെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌.

തിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ ഏറെക്കാലമായി കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളാണ്‌. ഈ മൂന്ന്‌ സീറ്റുകളും നിലനിര്‍ത്തേണ്ടത്‌ അവരുടെ അഭിമാനപ്രശ്‌നം കൂടിയാണ്‌. അതേ സമയം ഇതിലേതെങ്കിലും സീറ്റ്‌ പിടിച്ചെടുക്കാനായാല്‍ എല്‍ഡിഎഫിന്റെ വന്‍ നേട്ടമായി തന്നെ അത്‌ വ്യാഖ്യാനിയ്‌ക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+