ഗ്രീഷ്‌മയുടെ മരണം: അധ്യാപകന്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: കാരക്കോണം സിഎസ്‌ഐ മെഡിയ്‌ക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌ത ഗ്രീഷ്‌മ എസ് ശങ്കറിന്റെ കാമുകനെന്ന് ആരോപിക്കപ്പെട്ട അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കടയിലെ പാരലല്‍ കോളെജ് അധ്യാപകന്‍ ആമച്ചല്‍ തൃക്കാഞ്ഞിരപുരം തിരുവാതിര വീട്ടില്‍ സനൂജ് ആണ് ആത്മഹത്യ ചെയ്‌തത്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ശേഷം വീട്ടിലെ കിടപ്പുമുറിയിലാണ് സനൂജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീഷ്‌മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സനൂജിനെ പൊലീസ് അന്വേഷിച്ചിരുന്നു.
പ്രണയനൈരാശ്യമാണ് ഗ്രീഷ്‌മയുടെ മരണത്തിന് പിന്നിലെന്ന് കോളെജ് മാനേജ്‌മെന്റ് ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് സനൂജ് ആത്മഹത്യ ചെയ്‌തത്. ഗ്രീഷ്‌മയുടെ മരണത്തെക്കുറിച്ച് അന്വേഷിയ്‌ക്കണമെന്ന് നേരത്തെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടുക്കും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭം നടത്തിയിരുന്നു.












Click it and Unblock the Notifications