32കേസുകളിലും ശബരിനാഥിന് ജാമ്യം
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു സാന്പത്തിക തട്ടിപ്പുകേസ്സിലെ പ്രധാന പ്രതി ശബരിനാഥിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യക്കാരെയും ജാമ്യത്തുകയും കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ശബരിക്ക് ജയില്‍മോചിതനാകാന്‍ കഴിഞ്ഞില്ല.
ശബരിക്കെതിരെ 32 തട്ടിപ്പുകേസുകളാണ് നിലവിലുള്ളത്. ഇവയില്‍ മൂന്നു കേസുകളില്‍ മാത്രമാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് ജാമ്യമെടുത്തത്.
പല കേസുകളിലും ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്‌ക്കണം. അല്ലെങ്കില്‍ തത്തുല്യമായ വിലയ്‌ക്കുള്ള വസ്‌തുവിന്റെ യഥാര്‍ഥ പ്രമാണവുമായി ജാമ്യക്കാര്‍ ഹാജരാകണം.
29-ഓളം കേസുകളില്‍ ഈ ജാമ്യവ്യവസ്ഥകള്‍ പാലിച്ച് ജാമ്യമെടുത്താല്‍ മാത്രമേ ശബരിക്ക് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.
തട്ടിപ്പുമായി ബന്ധപ്പെട്ട് ശബരിനാഥ് മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്. കസ്റ്റഡിയിലായിരുന്ന മറ്റുപ്രതികള്‍ നേരത്തെ ജയില്‍മോചിതരായി.












Click it and Unblock the Notifications