ഗ്രീഷ്‌മയുടെ ആത്മഹത്യ: മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു പൊലീസ് ലാത്തി വീശിയത്. സംഭവത്തില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകന് പരിക്കേറ്റു. കോളെജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിയ്‌ക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ബുധനാഴ്‌ച പഠിപ്പ് മുടക്കുകയാണ്. എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കാരക്കോണം പഞ്ചായത്തില്‍ ് കോണ്‍ഗ്രസും ബി.ജെ.പി. യും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
കാരക്കോണം മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി ഗ്രീഷ്‌മ(18) യാണ് ചൊവ്വാഴ്‌ച വൈകിട്ട് മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. പരുക്കേറ്റ വിദ്യാര്‍ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. രാത്രി പത്തേ മുക്കാലോടെയായിരുന്നു മരണം.
കോളെജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് ഗ്രീഷ്‌മ ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റാഗിങ്ങാണ് മരണകാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടുണ്ട്. അതേ സമയം വിദ്യാര്‍ഥിനി മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയതെന്നാണ് കോളെജ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications