ബുക്കര്‍ പുരസ്‌ക്കാരം ഹിലരി മാന്റലിന്

1520 കാലഘട്ടം പശ്ചാത്തലമാക്കി രചിച്ച വൂള്‍ഫ് ഹാള്‍ രചിച്ചത്. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന തോമസ് ക്രോംവെലിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് നോവല്‍. വ്യക്തിഗത മനഃശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും ഇടകലര്‍ത്തി പരിശോധിക്കുന്നതിനൊപ്പം വായനയുടെ രസം ചോര്‍ന്ന് പോകാതെ നോവല്‍ രചിയ്‌ക്കാന്‍ മാന്റലിന് കഴിഞ്ഞിട്ടുണ്ടെന്നും പുരസ്‌ക്കാര സമിതി അഭിപ്രായപ്പെട്ടു.
നീണ്ട അഞ്ച് വര്‍ഷം കൊണ്ടാണ് മാന്റല്‍ നോവല്‍ പൂര്‍ത്തിയാക്കിയത്. പ്രശസ്‌ത ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ജെ.എം.കുറ്റ്‌സി, എഎസ് ബയാറ്റ്, ആദം ഫോള്‍ഡ്‌സ്, സാറ വാട്ടേഴ്‌സ്, സൈമണ്‍ മാവര്‍ എന്നീ പ്രശസ്‌തരെ പിന്തള്ളിയാണ് ഹിലരി മാന്റല്‍ ബുക്കര്‍ കരസ്ഥമാക്കിയത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ് കല്‍പ്പിതകൃതികളാണ് മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്. 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ വച്ചായിരുന്നു സമ്മാനദാനം.
ഇന്ത്യക്കാരനായ അരവിന്ദ് അഡിഗയുടെ ദ വൈറ്റ് ടൈഗര്‍ എന്ന നോവലാണ് കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പുരസ്‌ക്കാരം നേടിയത്.












Click it and Unblock the Notifications