കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുക്കര്‍ പുരസ്‌ക്കാരം ഹിലരി മാന്റലിന്‌

Google Oneindia Malayalam News

Hilary Mantel Wins the Man Booker Prize
ലണ്ടന്‍: വിശ്വവിഖ്യാതമായ ബുക്കര്‍ പുരസ്‌ക്കാരത്തിന്‌ ബ്രിട്ടീഷ്‌ എഴുത്തുകാരി ഹിലരി മാന്റല്‍ അര്‍ഹയായി. ചരിത്ര നോവല്‍ വിഭാഗത്തില്‍പ്പെടുന്ന 'വൂള്‍ഫ്‌ ഹാള്‍' ആണ്‌ മാന്റലിന്‌ പുരസ്‌ക്കാരം നേടിക്കൊടുത്തത്‌.

1520 കാലഘട്ടം പശ്ചാത്തലമാക്കി രചിച്ച വൂള്‍ഫ്‌ ഹാള്‍ രചിച്ചത്‌. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന തോമസ്‌ ക്രോംവെലിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ്‌ നോവല്‍. വ്യക്തിഗത മനഃശാസ്‌ത്രത്തെയും രാഷ്ട്രീയത്തെയും ഇടകലര്‍ത്തി പരിശോധിക്കുന്നതിനൊപ്പം വായനയുടെ രസം ചോര്‍ന്ന്‌ പോകാതെ നോവല്‍ രചിയ്‌ക്കാന്‍ മാന്റലിന്‌ കഴിഞ്ഞിട്ടുണ്ടെന്നും പുരസ്‌ക്കാര സമിതി അഭിപ്രായപ്പെട്ടു.
നീണ്ട അഞ്ച്‌ വര്‍ഷം കൊണ്ടാണ്‌ മാന്റല്‍ നോവല്‍ പൂര്‍ത്തിയാക്കിയത്‌. പ്രശസ്‌ത ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്‌ ജെ.എം.കുറ്റ്‌സി, എഎസ്‌ ബയാറ്റ്‌, ആദം ഫോള്‍ഡ്‌സ്‌, സാറ വാട്ടേഴ്‌സ്‌, സൈമണ്‍ മാവര്‍ എന്നീ പ്രശസ്‌തരെ പിന്തള്ളിയാണ്‌ ഹിലരി മാന്റല്‍ ബുക്കര്‍ കരസ്ഥമാക്കിയത്‌.

കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ്‌ കല്‍പ്പിതകൃതികളാണ്‌ മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്‌. 50,000 പൗണ്ടാണ്‌ സമ്മാനത്തുക. ലണ്ടനിലെ ഗില്‍ഡ്‌ ഹാളില്‍ വച്ചായിരുന്നു സമ്മാനദാനം.

ഇന്ത്യക്കാരനായ അരവിന്ദ്‌ അഡിഗയുടെ ദ വൈറ്റ്‌ ടൈഗര്‍ എന്ന നോവലാണ്‌ കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പുരസ്‌ക്കാരം നേടിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X