വെങ്കട്ടരാമന് നോബേല്‍ പുരസ്‌ക്കാരം

പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന റൈബോസോമുകളുടെ മാപ്പിങ് നിര്‍വഹിച്ചതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ത്രിമാന ചിത്രങ്ങളിലൂടെയാണ് ഇവര്‍ റൈബോസോമുകളുടെ പ്രവര്‍ത്തനഘടന വിശദീകരിച്ചത്. അദാ യോന രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിക്കുന്ന നാലാമത്തെ വനിതയാണ്.
1952ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച വെങ്കട്ടരാമന്‍ രാമകൃഷ്‌ണന്‍ കേംബ്രിഡ്‌ജിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്‌ട്രക്‌ച്ചറല്‍ ബയോളജിസ്റ്റാണ്.
ഒമ്പത് വര്‍ഷം മുന്‍പാണ് വെങ്കട്ടരാമന്‍ റൈബൊസോമിനെ കുറിച്ച് ഗവേഷണം ആരംഭിച്ചത്. റോയല്‍ സൊസൈറ്റിയില്‍ ഫെലോയും യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗവുള്ളയാളാണ് ഇദ്ദേഹം.












Click it and Unblock the Notifications