ബീഹാറില്‍ തീവണ്ടി പാളം തെറ്റി ഒരു മരണം
പട്‌ന: ബിഹാറിലെ പസ്‌റഹ റയില്‍വേ സ്‌റ്റേഷനു സമീപം കജാരിയില്‍ തീവണ്ടി പാളം തെറ്റി ഒരാള്‍ മരിച്ചു. 50ഓളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
അമൃത്സര്‍-അമ്രപാലി എക്‌സ്‌പ്രസിന്റെ നാലു ബോഗികളാണ് ബുധനാഴ്‌ച അര്‍ധരാത്രിയ്‌ക്കു ശേഷം പാളം തെറ്റിയത്. തീവണ്ടിയ്‌ക്ക് വേഗത കുറവായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു. പൂര്‍ണിയ ജില്ലയിലെ കഹിന്‍പൂര്‍ സ്വദേശിയായ പുരുണ്‍ സിങ്(22)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്‌ത്രീയെ കജാരിയയിലെ ആസ്?പതിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് ബരൗണി-കതിഹാര്‍ മേഖലയില്‍ തീവണ്ടിഗതാതം തടസപ്പെട്ടിരിക്കുകയാണ്‌സ്‌ഥിതി ഗതികള്‍ വിലയിരുത്താനായി മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്‌ഥര്‍ സംഭവസ്‌ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications