ഡാം സര്‍വെ: കേരളത്തിന് ഔദ്യോഗികാനുമതി
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന് സര്‍വേ നടത്താന്‍ കേരളത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചു. ജലസേചനവകുപ്പ് മന്ത്രി എന്‍കെ പ്രേമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര വന്യജീവി ബോര്‍ഡ് ആണ് അനുമതി നല്‍കിയിരിക്കുന്നത്. 2.58 ഹെക്ടര്‍ പ്രദേശത്ത് സര്‍വേ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന് അനുമതി ലഭിച്ചിരിക്കുന്നത്. അണക്കെട്ടിന് സുരക്ഷാഭീഷണി നിലനില്‍ക്കുന്ന പശ്‌ചാത്തലത്തിലാണ് അനുമതിയെന്ന് കേന്ദ്ര വന്യജീവി ബോര്‍ഡ് അറിയിച്ചു.
സര്‍വേ അനുമതിയെ തമിഴ്‌നാട് എതിര്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പ്രേമചന്ദ്രന്‍ പറഞ്ഞു. അതേ സമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വേ നടത്താന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിയ്‌ക്കും. സര്‍വേ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണിത്.
കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രാലയമാണ് സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാകുന്നതിനു മുന്‍പ് സര്‍വേയ്‌ക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് തമിഴ്‌നാടിന്റെ വാദം.












Click it and Unblock the Notifications