ക്രമസമാധാനം ഇനിയും മെച്ചപ്പെടണം: വെളിയം

ആലപ്പുഴ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ജില്ലയിലെത്തിയപ്പോഴാണ് ക്രമസമാധാന നിലയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ഇത് സംബന്ധിച്ച് പല കാര്യങ്ങളും മാധ്യമങ്ങള്‍ സൃഷ്ടിയ്‌ക്കുന്നതാണെന്ന് വെളിയം പറഞ്ഞു. ആലപ്പുഴ നിയമസഭാ സീറ്റ് സിപിഎം പിടിച്ചെടുക്കുന്നവെന്നും അവര്‍ക്ക് കൂടി അഭിമതരായ സ്ഥാനാര്‍ത്ഥിയെ തേടുന്നതായും ഉള്ള വാര്‍ത്തകള്‍ വെളിയം തള്ളിക്കളഞ്ഞു. സിപിഐ തന്നെയായിരിക്കും മണ്ഡലത്തില്‍ മത്സരിയ്ക്കുകയെന്നും ഉടന്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications